തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആണ് ‘തലൈവി’. ജയലളിതയുടെ സിനിമാജീവിതവും തുടര്‍ന്നുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളും ആസ്പദമാക്കിക്കൊണ്ടാണ് ‘തലൈവി ഒരുങ്ങുന്നത്. തമിഴ് സിനിമാലോകത്തെയും രാഷ്ട്രീയ ജീവിതത്തിലൂടെ തമിഴ് ജനതയുടെയും ആവേശമായിരുന്നു ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ഏറെ പ്രതീക്ഷ നില നിൽക്കുന്നുണ്ട്.
ഒരു കോടി വീട്ടിൽനിന്ന് എടുത്തായാലും അത് ചെയ്യും; ഉറപ്പുമായി സുരേഷ് ഗോപി
കെ.ആര് വിജയേന്ദ്രന്റെ തിരക്കഥയില്‍ എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തും. കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. കങ്കണ ജയലളിതയായി എത്തുമ്പോൾ അരവിന്ദ് സ്വാമി എംജിആറായി വേഷമിടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്.
സിനിമാനടിയായുള്ള തലൈവിയെയാണ് വീഡിയോ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക