ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ താഴത്തെ നിലയിലും ഭർത്താവ് ജോർജ് മുകളിലെ നിലയിലുമായിരുന്നു ഇന്നലെ ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കം ഉണർന്ന ഭർത്താവ് ജോർജാണ് ചിന്നമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ചിന്നമ്മയെ ഭര്‍ത്താവ് ജോര്‍ജ് കണ്ടെത്തിയത്.
തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഭർത്താവ് ജോർജ് മൊഴി നൽകിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. മുഖത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക