കൊച്ചി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു.
റൈഡ് ഫോര്‍ ഗുഡ് ഹെല്‍ത്ത് എന്ന പേരില്‍ സംഘടിപ്പിച്ച സൈക്ലത്തോണ്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ 6.30-ന് ഡിസിപി ഐശ്വര്യ ഡോംഗ്റേ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന് സംബന്ധിച്ചു.
100-ലേറെ പേര് പങ്കെടുത്ത സൈക്ലത്തോണില്‍ ഡിസിപിയും പങ്കുചേര്‍ന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് ക്വീന്‍സ് വാക് വേ വഴി ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് സൈക്ലത്തോണ്‍ സമാപിച്ചത്.
തുടര്‍ന്ന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ സൈക്ലത്തോണില്‍ പങ്കെടുത്ത സൈക്ലിസ്റ്റ് ക്ലബ് അംഗങ്ങള്‍ക്ക് ആസ്റ്റര്‍ അഡ്വാന്റേജ് കാര്‍ഡ് ഡിസിപി വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക