സ്വന്തമായി ദോശയുണ്ടാക്കി കഴിക്കുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന് സോനു സൂദ്. രസകരമായ വിഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സോനൂ സൂദിന്റെ ദോശ ചുടല്. ദോശ ചുടുന്നതിനൊപ്പം ആരാധകരുമായി താരം സംസാരിക്കുന്നുമുണ്ട്. സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കണമെന്നാണ് താരം പറയുന്നത്.
ചെലവ് കുറക്കുന്നതിനായാണ് ദോശചുടുന്നതെന്നും നടനാകണമെന്നുള്ളവര് സ്വന്തം ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നതാണ് ഇനി നല്ലതെന്നുമാണ് താരം പറഞ്ഞത്. കൂടാതെ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പോലും തന്നെ ദോശചുടാനായി വിളിക്കാറുണ്ടെന്നുമാണ് താരം രസകരമായി പറയുന്നത്.
https://www.instagram.com/tv/CNjTVTDgU4A/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക