കോവിഡ് മുക്തയായ വിവരം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇതാദ്യമായാണ് നെഗറ്റീവാകുന്നത് ഒരു നല്ല കാര്യമായി കരുതുന്നതെന്ന് ആലിയ ഭട്ട് കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ഈ മാസം രണ്ടാം തീയതിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുബായ് കത്തിയാവാഡിയയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് ബാധിക്കുന്നത്. തുടർന്ന് താരം ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. നേരത്തെ രൺബീർ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന് എന്നിവര്‍ക്കൊപ്പമുള്ള ബ്രഹ്മാസ്ത്ര, രാജമൗലിയുടെ ആര്‍ആര്‍ആര്‍, കരണ്‍ ജോഹറിന്റെ തക്ത് എന്നിവയാണ് ആലിയയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക