സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണയുടെ കുടുംബം. അച്ഛനും അമ്മയ്ക്കും നാല് മക്കൾക്കും അവരവരുടേതായ അക്കൗണ്ടുകൾ ഇൻസ്റ്റഗ്രാമിലും യൂട്യുബിലും ഒക്കെയായി ഉണ്ട്. എന്നാലിപ്പോൾ അഹാനയുടെ അമ്മ സിന്ധുവിന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ തുറന്നിരിക്കുകയാണ്. ‘new official account’ എന്ന് ബയോ നൽകിയാണ് സിന്ധുവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്.
നാല് പോസ്റ്റുകളുമുണ്ട്. തങ്ങളുടെ സുഹൃത്തുക്കളായ പലർക്കും ഈ അക്കൗണ്ടിൽ നിന്നും ഫോളോവർ റിക്വസ്റ്റ് പോയിരിക്കുകയാണ് എന്ന് അഹാന പറയുന്നു.
എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു.അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതിൽ നിന്നും റിക്വസ്റ്റു വരുന്നെങ്കിൽ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നൽകുന്നു.
അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നും അതിൽ നിന്നും അവർ ആർക്കും റിക്വസ്റ്റു നല്കാറില്ലെന്നും അഹാന വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക