സേലം: ഏഴുവയസുകാരിയെ മാതാപിതാക്കളിൽ നിന്നും ‘വാങ്ങിയ’ വ്യവസായി അറസ്റ്റിൽ. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. വ്യവസായി ആയ കൃഷ്ണൻ എന്നയാളെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അമ്മുമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ ചെറുമകളെ മകൾ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെൺകുട്ടിയുടെ മുത്തശ്ശിയുടെ കോൾ ലഭിക്കുന്നത്. തന്റെ മകൾ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണൻ എന്നയാൾക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവർ ആരോപിച്ചത്.
തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ . ആരോപണം ശരിയാണെന്ന് തെളിഞ്ഞു. എന്നാല്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക