വ്യത്യസ്തവും ആകർഷകവുമായ സ്മാർട്ട്ഫോണുകളാണ് പലരും ഇഷ്ടപ്പെടുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഇപ്പോഴും തിരയുന്നതും വേറിട്ട ഫോണുകൾക്ക് വേണ്ടിയായിരിക്കും. എന്നാൽ പലപ്പോഴും വില കൂടുതൽ എന്ന കാരണത്താൽ ഇത്തരം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കാതെ വരും. ഇത്തരക്കാർക്കായി ഒരു പുതിയ വാർത്ത എത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 90 ഡിഗ്രി ചേരിക്കാവുന്ന ഡിസ്പ്ലേ T ആകൃതിയിലുള്ള സ്മാർട്ട്ഫോൺ വിങ് വിൽപ്പനയ്ക്കെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും സൈനികരെ പിൻവലിയ്ക്കുമെന്ന് ജോ ബൈഡൻ
എന്നാൽ 69,990 രൂപയായിരുന്നു എൽജി വിങ്ങിന്റെ ലോഞ്ച് വില. ഇത് പലർക്കും സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള തടസമായിരുന്നു. എന്നാലിപ്പോഴിതാ ഇ-കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എൽജി വിങ് ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 29,999 രൂപയ്ക്കാണ് എന്ന വിവരമാണ് പുറത്തുവരുന്നത്. അതായത് ഫെബ്രുവരിയിൽ 10,000 രൂപ കുറച്ച് 59,990 രൂപയ്ക്ക് വിറ്റിരുന്ന വിങ്ങിന്റെ വില വീണ്ടും 30,000 കുറച്ച് വിൽപ്പനയ്ക്കെത്തിയിരിക്കുന്നു. സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ മത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് വില കുറിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക