തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് ട്രഷറികളുടെ പ്രവര്‍ത്തനം നിലച്ചത്, പെന്ഷന് വിതരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചു. അവധികള്‍ക്കു ശേഷമെത്തിയ പ്രവൃത്തി ദിനമായ വ്യാഴാഴ്ചയും സോഫ്റ്റ്വെയര് തകരാറിനെ തുടര്‍ന്ന് ട്രഷറികളുടെ പ്രവര്‍ത്തനം നിശ്ചലമായി.
പുതുക്കിയ പെന്ഷന് തുകയ്ക്കായി ട്രഷറികളെ സമീപിച്ച നിരവധി പേര് വലഞ്ഞു. കന്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കാതായതോടെ ട്രഷറികളിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാകാതെ ജീവനക്കാരും കുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക