കണ്ണൂർ :ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളുകളില്‍ ജനുവരി ഒമ്പത്, 17 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന ഏപ്രില്‍ 20 മുതല്‍ 24 വരെ കണ്ണൂര്‍ ജി വി എച്ച് എസ് എസ് എസ് സ്പോര്‍ട്സില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ നടത്തും. കൊവിഡ് 19 മാനദണ്ഡ പ്രകാരം നടത്തുന്നതിനാല്‍ ഓരോ ദിവസവും 100 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക