ഇന്ത്യയിലെ ഹോളിവുഡ് സിനിമാ പ്രേമികൾക്ക് ആവേശം പകരാൻ ‘ഫാസ്റ്റ് ആൻഡ് ഫ്യുരിയസ്’ സീരിയസിലെ 9-ാം പതിപ്പ് ജൂൺ 25ന് പ്രദർശനത്തിനെത്തും. കൊവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതത്തിലായ റിലീസിനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ജസ്റ്റിൻ ലിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻ ഡീസൽ, മൈക്കിൾ റോഡ്രിഗ്സ്, ഗിബ്സൺ, ജോൺസിനാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയും പ്രദർശിപ്പിക്കും. 2015 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഏഴാം പതിപ്പ് ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. 2015ൽ റിലീസ് ചെയ്ത് 7-ാം പതിപ്പ് ഒരാഴ്ച കൊണ്ട് 69.65 കോടി രൂപ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക