അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്നാട്. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ ഇടറോഡുകളാണ് അടച്ചത്. തമിഴ്നാട് സർക്കാരിന്റെ നടപടി കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്. പൊലീസ് പരിശോധന അതിർത്തിയിൽ കർശനമാക്കിയിട്ടുണ്ട്.
കൂടാതെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. ഇ-പാസ് വാങ്ങാൻ, കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം. കൂടാതെ അതിർത്തിയിൽ എത്തുന്നവരുടെ സാംപിൾ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ കാത്തുനിൽക്കേണ്ടി സാഹചര്യമില്ല. വിലാസവും ഫോൺ നമ്പറും സാംപിളിനൊപ്പം നൽകി യാത്രക്കാർക്ക് പോകാം. ഫോണിലേയ്ക്ക് പരിശോധനാ ഫലം അയച്ചു നൽകുകയാണ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക