നടന് വിവേകിന്റെ ഓര്‍മ്മയിലാണ് സിനിമാലോകവും ആരാധകരും. വിവേകിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ച് നിരവധി പേര് വന്നിരുന്നു. വിവേകിന്റെ സിനിമകളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്.
ഇതിനിടയില്‍ അദ്ദേഹത്തിന്റെ അവസാന ജന്മദിനാഘോഷത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കമല്ഹാസന് – ശങ്കര്‍ ടീമിന്റെ
ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വിവേകിന്റെ ചിത്രമുള്ള കേക്കും എല്ലാവരും അദ്ദേഹത്തിന് കൈയ്യടികളോടെ ജന്മദിനാശാംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. വിവേക് വിട്ടുപോയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിരവധി പേര് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.
#Vivek Birthday Celebration In The Sets Of #Indian2 pic.twitter.com/7wI1ks8OpW
— chettyrajubhai (@chettyrajubhai) April 19, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക