ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഡൽഹിനഗരത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം.ആനന്ദ് വിഹാര്‍ ഐ.എസ്.ബി.ടി.യില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ബസു കാത്തുനില്ക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലര്‍ച്ച വരെയുമുള്ള കാഴ്ച.
ആരും നഗരം വിട്ടുപോവരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കൂപ്പുകൈകളോടെ അഭ്യര്‍ഥിച്ചു.ഇതു ചെറിയൊരു ലോക്ഡൗണ്‍ മാത്രമാണ്. വെറും ആറു ദിവസത്തേക്കു മാത്രം. ആരും ഡല്‍ഹി വിട്ടുപോവരുത്. ലോക്ഡൗണ്‍ നീട്ടേണ്ടി വരില്ലെന്നാണ് എന്റെ ശുഭപ്രതീക്ഷ. നിങ്ങളെ എല്ലാവരെയും സര്‍ക്കാര്‍ സംരക്ഷിക്കും -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക