ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്വാറന്റീനിൽ പ്രവേശിച്ചു. മകൻ ശോഭിത്തിനും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് മന്ത്രി ക്വാറന്റീനിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ യോഗങ്ങൾ മാത്രമാണ് നടത്തിയിരുന്നതെന്നും രോഗലക്ഷണങ്ങളില്ലെന്നും കെ കെ ശൈലജ പറഞ്ഞു. ഓൺലൈനിലൂടെയും ഫോണിലൂടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും അവർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക