വനിതാ ശിശുക്ഷേമ വകുപ്പിന്റെ കാമ്പയിന് വലിയ പ്രശംസയാണ് സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. നിരവധി പോസ്റ്റുകളും സോഷ്യൽ വഴി വൈറൽ ആകുന്നുണ്ട്. അതിൽ നടി രേവതി സമ്പത്ത് പങ്ക് വെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധേയം.
സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്…
വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതം പോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കർമാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന മട്ടിൽ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവര് ഉദ്ദ്യേശിക്കുന്ന പ്രായത്തിൽ കെട്ടിയില്ലെങ്കിൽ അവൾ പോക്കുകേസും എന്തോ പ്രശ്നമുള്ള ആളുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക