രജനി കാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. കര്‍ഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെന്നും പറയപ്പെടുന്നു. ഒരു ഫാമിലി ആക്ഷന്‍ ഡ്രാമയായ ഈ ചിത്രത്തിന്റെ സംവിധാനംനിര്വഹിച്ചിരിക്കുന്നത് ശിവയാണ്. രജനികാന്ത് നയന്‍താര ജോഡി ഒരിക്കല്‍ കൂടിഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ’അണ്ണാത്തെ”യ്ക്കുണ്ട്.രാ ത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്. പൊലീസിന്റെ നിയന്ത്രണത്തി ലാകും ഷൂട്ടിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക