മഹാരാഷ്ട്രയില്‍ രണ്ട് തവണ കൊവിഡ് മുക്തനായി 90വയസ്സുകാരനായ വയോധികന്. ബീഡ് ജില്ലയിലെ പാണ്ടുരാഗ് എന്ന 90 വയസ്കാരനാണ് മഹാമാരിയെ രണ്ട് തവണ തോല്‍പ്പിച്ചത്.
2020 നവംബറിലാണ് പാണ്ടുരാഗിന് ആദ്യമായി കൊവിഡ് ബാധിക്കുന്നത് തുടര്‍ന്ന് 10 ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹം കൊവിഡ് മുക്തനാവുകയായിരുന്നു. ഏപ്രില്‍ ആദ്യ വാരത്തില്‍ രണ്ടാം തവണയും അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു.
ആദ്യം കൊവിഡ് ബാധിച്ചപ്പോള്‍ തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കുറവായിരുന്നു എന്നാണ് പാണ്ടുരാഗ് പിടിഐയോട് പറഞ്ഞത്. എന്നാല്‍ രണ്ടാം വരവില്‍ രോഗം വന്നപ്പോള്‍ അത്ര സുഖകരമായല്ല രോഗം ഭേദമായതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ സഹ രോഗികള്‍ മരണപ്പെടുമ്പോള്‍ അദ്ദേഹം മനോധൈര്യം വിടാതെ മുന്നോട്ട് പോവുകയായിരുന്നു.
‘ഇന്നത്തെ യുവാക്കള്‍ പല കാര്യങ്ങളോടും അടിമപ്പെട്ടിരിക്കുന്നു. വ്യായാമം ചെയ്യുക എന്നതൊന്നും അവരുടെ ജീവിതത്തിലെ ഇല്ല. ഞാന്‍ എന്നും നടക്കാന്‍ പോകാറുണ്ട്. കൂടാതെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ പ്രത്യേകം ശ്രമിക്കും.
അതാണ് എന്നെ ഒരു പരിധി വരെ രക്ഷിച്ചത്. എനിക്കും ഓക്സിജന്‍ ആവശ്യമായി വന്നിരുന്നു. എങ്കിലും ഞാന്‍ യാതൊരു സമ്മര്‍ദ്ദവും എടുത്തിരുന്നില്ല. പിന്നെ ഭക്ഷണവും വളരെ ശ്രദ്ധയോടെയാണ് കഴിച്ചിരുന്നത്.’
അതേസമയം ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 2263 പേര് കൊവിഡ്19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര് കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്19 മുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക