ഇന്ത്യയില്‍ ഷവോമി എംഐ ക്യുഎല്‍ഇഡി ടിവി 75 അള്‍ട്രാ-എച്ച്ഡി സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് ടിവി അവതരിപ്പിച്ചു. 1,19,999 രൂപയാണ് ഈ സ്മാര്‍ട്ട് ടിവിയുടെ വില.
75 ഇഞ്ച് ക്യുഎല്‍ഇഡി ടിവി ഷവോമി ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലുതും വില കൂടിയതുമായ ടിവിയാണ്.
ഡോള്‍ബി വിഷന്‍ ഫോര്‍മാറ്റ് വരെയുള്ള ഹൈ ഡൈനാമിക്ക് കണ്ടന്റ് സപ്പോര്‍ട്ട് ചെയ്യുന്ന ടിവിയാണ് ഇത്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് ടിവി ഇന്റെര്‍ഫേസും ഷവോമിയുടെ പാച്ച്വാള്‍ യൂസര്‍ ഇന്റെര്ഫേസുമുള്ള ഈ ടിവി ആന്‍ഡ്രോയിഡ് ടിവി 10ല്‍ പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക