മലയാളത്തിലൂടെ സിനിമാ ലോകത്തെത്തിയ നിത്യ മേനോൻ വളരെ പെട്ടെന്നാണ് ബോളിവുഡിൽ വരെ തന്റെ സാന്നിധ്യം അറിയിച്ചത്. മലയാളത്തിൽ മോഹൻലാലിനൊപ്പം തന്നെ തുടക്കം കുറിച്ച താരം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ മേഖലകളിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, താൻ ഒരു നല്ല ഗായിക കൂടിയാണ് എന്ന് നിത്യ തെളിയിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രം എന്നതിലുപരി മികച്ച കഥാപാത്രം തിരഞ്ഞെടുക്കുക എന്നതിനാണ് നിത്യ ഇപ്പോഴും പ്രാധാന്യം നൽകാറുള്ളതെന്ന് നിത്യ അഭിനയിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാക്കാനാകും.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വെള്ള ഗൗണിൽ അതി സുന്ദരിയാണ് നിത്യ. കൊച്ചിയിൽ വച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
കഴിഞ്ഞ ദിവസം ഗൗൺ ധരിച്ച് ഒരു കുഞ്ഞിനോടൊപ്പമുള്ള വീഡിയോയും താരം പങ്കുവച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമെന്റുകളും ആശംസകളുമായി എത്തുന്നത്.
ഉള്ളതുകൊണ്ട് ഒരുമയോടെ ഒരുവർഷം; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മണികണ്ഠനും അഞ്ജലിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക