എന്താണ് ഡബിൾ മാസ്കിംഗ്. എങ്ങനെ ഇത് പ്രാവർത്തികമാക്കാം. കൊവിഡ് വ്യാപനം അതിരൂക്ഷമായ
നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്.
എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.
പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. വിടവിലൂടെ രോഗവാഹകനായ വൈറസ് അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്കിംഗ് ചെയ്യുന്നത്.
രണ്ട് സർജിക്കൽ മാസക്, രണ്ട് N95 മാസ്ക് എന്നിവ ധരിക്കുന്നത് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക