തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ നാളെ മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കില്ല. വരും ദിവസങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തീരുമാനിക്കും.
ബാറുകള്‍ അടച്ചിടും എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. വില്പന ശാലകള്‍ തുറക്കില്ലെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഇതിന് പകരം എങ്ങനെ മദ്യ വില്‍പ്പന നടത്തുമെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും.
ദിനംപ്രതി കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വലിയ രീതിയിലുള്ള നിയന്ത്രങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാറുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക