ബാംഗ്ലൂരിനോട് ഒരു റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് റിഷഭ് പന്തിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. 10ല്‍ അഞ്ച് മാര്‍ക്ക് പോലും പന്തിന്റെ നായകത്വത്തിന് നല്‍കില്ലെന്ന് സെവാഗ് പറഞ്ഞു.
‘പന്തിന്റെ നായകത്വത്തിന് 10ല്‍ അഞ്ച് മാര്‍ക്ക് പോലും ഞാന്‍ നല്‍കില്ല. പ്രധാന ബോളര്‍ ഇല്ലാതെ വരുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റാം. അവിടെയാണ് നായകത്വം മികച്ചതാവേണ്ടത്. സാഹചര്യത്തിന് അനുസരിച്ച് ബോളര്‍മാരെ ഉപയോഗിക്കണം.’
‘ഈ കാര്യങ്ങള്‍ പഠിക്കണം. അല്ലെങ്കില്‍ തോന്നുന്ന ആര്‍ക്കെങ്കിലും പന്ത് നല്കി കൊണ്ടിരിക്കണം. സാഹചര്യം നോക്കി ബോളിംഗ്, ഫീല്‍ഡിംഗ് ചെയിഞ്ചുകള്‍ നടത്തണം. നല്ല ക്യാപ്റ്റനാവണം എങ്കില്‍ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം’ സെവാഗ് പറഞ്ഞു.
ഏറെ ആവേശകരമായ മത്സരത്തില്‍ അവസാന ബോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 171 റണ്‍സ്. ഡല്‍ഹിയുടെ മറുപടി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക