അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന് ഡാന്‍സ്. പിന്നാലെ സനൂപ് എന്ന കലാകാരന്റെ ഗംഭീരമായ പ്രകടനത്തിനും സോഷ്യല്‍ മീഡിയ കൈയടിച്ചു. ഇപ്പോഴിതാ ഇതേ കുറിച്ചുള്ള അഭിപ്രായം ഒരു നര്‍ത്തകി എന്ന നിലയില്‍ നടി മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ജാനകിയുടെയും നവീനിന്റെയും നൃത്തം കണ്ട് പുരികം ചുളിച്ചവരോട് അവര്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതില്‍ വേര്‍തിരിവുകളോ വേലികെട്ടുകളോ ഇല്ല.
ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടു വെച്ചപ്പോള്‍ ലോകം കൈയടിച്ചു. പുരികം ചുളിച്ചവര്‍ക്ക് നേരെ ഒരേ ശബ്ദത്തില്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതില്‍ വേര്‍തിരിവുകളോ വേലികെട്ടുകളോ ഇല്ല. സനൂപ് കുമാറിന്റെ റാസ്പുട്ടീന് ഡാന്‍സിന്റെ ആകര്‍ഷണവും അത് തന്നെ. കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല അതിനെ കാണേണ്ടത്.
ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ തിയേറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക