നെടുങ്കണ്ടത്ത് കോവിഡ് രോഗിയെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. മര്‍ദനമേറ്റ റെയില്‍വേ ജീവനക്കാരനെ കോവിഡ് സ്പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പോലീസുകാര്‍ക്ക് എതിരെ നടപടി എടുക്കും.
നെടുങ്കണ്ടം ചോറ്റുപാറയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോവിഡ് നിരീക്ഷണത്തില്‍ വീട്ടിലിരുന്ന റെയില്‍വേ ജീവനക്കാരനായിരുന്ന നെടുങ്കണ്ടം ചോറ്റുപാറ തകടിയേല്‍ ലാലിനാണ് മര്‍ദ്ദനമേറ്റത്.
രാവിലെ 11 മണിയോടെ വാഹന ചെക്കിംഗ് നെടുങ്കണ്ടത്ത് നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ രാധാകൃഷ്ണന്, ബൈക്കിലെത്തിയ ലാലിന്റെ ജേഷ്ഠന് ലെനിനെ കൈകാണിച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോയ ലെനിനെ തേടി വീട്ടിലെത്തിയ പോലീസ് സംഘമാണ് വാക്കേറ്റത്തിനിടെ ലാലിനെ മര്‍ദ്ദിച്ചത്. വീട്ടില്‍ നിന്നും വലിച്ചിഴച്ചു റോഡിലേക്ക് തള്ളിയിട്ടു തുടര്‍ന്ന് ബൂട്ടിട്ട് ചവിട്ടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക