സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായിരുന്നു കേരളത്തിലേത്. മുമ്പ് ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് 1,500 രൂപയാക്കി കുറച്ചിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇത് 1,700 രൂപയാക്കി. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ , സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്. ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ഈ നിരക്ക് ബാധകമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ് കോവിഡ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക