ബിജെപി സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. നിലപാടിൽ നിന്നും ഒരിക്കലും പിൻമാറരുത്. ഞങ്ങളുടെ ഒരു പട തന്നെ സിദ്ധാർഥിന് പിന്തുണയുമായി ഉണ്ടെന്നും പാർവതി ട്വീറ്റ് ചെയ്തു.‘സിദ്ധാർഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. ഒരിക്കലും പിൻമാറരുത്.
ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നേരുന്നു.’എന്നാണ് പാർവതി ട്വീറ്റ് ചെയ്തത്. തന്റെ ഫോൺ നമ്പർ ബിജെപി അംഗങ്ങൾ ലീക്ക് ചെയ്തെന്ന സിദ്ധാഥിന്റെ ട്വീറ്റും പാർവതി പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്. ഇതുവരെ 500-ലധികം ഫോൺ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക