സീതാപൂര്‍: സീതാപൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് കൊവിഡ് സ്ഥിരീകരിച്ചു. അതേ ജയിലില്‍ മറ്റ് 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസില്‍ അസംഖാനും ഭാര്യ തസീന്‍ ഫാത്തിമയും 2020 ഫെബ്രുവരി 26 മുതല്‍ ജയിലിലാണ്. മകന് അബ്ദുള്ള അസമും ജയിലിലാണ് ഉള്ളത്. ഖാന്റെ ഭാര്യക്ക് നേരത്തെ ജാമ്യം കിട്ടിയെങ്കിലും അസംഖാനും മകനും ജയിലില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക