സംസ്ഥാനത്ത് 18 വയസിന് മുകളിലുളളവരുടെ വാക്സിനേഷന് വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതല്‍ വാക്സീന് ലഭ്യമാക്കാനുളള നടപടി തുടരുകയാണ്.
എല്ലാവരും ഡബിള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വീണ്ടും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആശുപത്രികളിലെ അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. ജയിക്കുന്ന സ്ഥാനാര്‍ഥികള്‍ നന്ദിപ്രകടനം ഒഴിവാക്കണം. സമൂഹമാധ്യമങ്ങളിലൂടെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക