ന്യൂഡല്‍ഹി: ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ആര്‍ജെഡി എംപി മൊഹമ്മദ് ഷഹാബുദീന് കോവിഡ് ബാധിച്ച് മരിച്ചു. 53 കാരനായ മൊഹമ്മദ് ഷഹാബുദീന് ശനിയാഴ്ച ഡല്‍ഹി ദീന് ദയാല്‍ ഉപാധ്യയ (ഡിഡിയു) ആശുപത്രിയിലാണ് മരിച്ചത്.
കൊലപാതക കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന ഷഹാബുദീനെ ഏപ്രില്‍ 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് ദിവസം മുമ്ബാണ് ഷഹാബുദീനെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സിവാനില്‍ നിന്നുള്ള മുന്‍ എംപിയായ ഇദേഹത്തെ തിഹാര്‍ ജയിലില്‍ അതീവ സുരക്ഷായുള്ള ജയില്‍ നമ്ബര്‍ 2 വിലാണ് പാര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക