കൊച്ചി: കേരളാ നിയമസഭാ തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയെ ട്രോളി സംഗീത സംവിധായകന് സുനില്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവിധ കുറിപ്പുകളിലും വീഡിയോയിലുമാണ് എന്‍ഡിഎ സഖ്യത്തിന്റെ പരാജയത്തെ സുനില്‍ ട്രോളുന്നത്. മഞ്ചേശ്വരം, കോന്നി എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് സവാള ചതച്ചുകൊണ്ടാണ് ഒരു വീഡിയോ.
മറ്റൊരു വീഡിയോയില്‍ തൃശൂക്കാരെ നിങ്ങള്‍ കുറച്ചധികം പേടിപ്പിച്ചുട്ടോ, എന്തായാലും നിങ്ങള്‍ തിരിച്ചുപിടിച്ചൂലോ, ജനാധിപത്യമെന്താണെന്ന് നാം ബോധ്യമാക്കി കൊടുത്തല്ലോ എന്നും സുനില്‍ പറയുന്നു. ശേഷം ഇന്‍സ്ട്രുമെന്റ് വായിച്ച് തൃശൂര്‍ തരില്ലെഡാന്നും അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്.
ബിജെപിക്ക് ഒരു സീറ്റും ലഭിക്കാതിരുന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. കെ. സുരേന്ദ്രന്, കുമ്മനം രാജശേഖരന്, ശോഭാ സുരേന്ദ്രന്, സുരേഷ് ഗോപി, ഇ ശ്രീധരന് തുടങ്ങിയ ബിജെപിയിലെ പ്രമുഖകര്ക്കെതിരെയാണ് പ്രധാനമായും ട്രോളുകള്‍. പൂഞ്ഞാറില്‍ തോറ്റ പിസി ജോര്‍ജിനെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. ബിജെപി നേതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയത് പിസി ജോര്‍ജാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക