കേരള കോൺഗ്രസ് ബി ചെയർമാനും മുന്നോക്ക വികസന കോർപറേഷൻ അധ്യക്ഷനും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. കൊട്ടാരക്കര വാളകത്തെ കീഴൂട്ട് തറവാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
എം.വി.ഗോവിന്ദൻ, ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ തുടങ്ങി സി പി എം നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫിസിൽ പൊതുദർശനത്തിനു വച്ച ഭൗതിക ശരീരത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അന്ത്യാഞ്ജലി അർപ്പിച്ചു. പുലർച്ചെ 5ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എൺപത്തിയാറുകാരനായ ബാലകൃഷ്ണപിള്ളയുടെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക