റിയാദ്∙ കോവിഡ് വ്യാപനം മൂലം നിർത്തിവച്ച രാജ്യാന്തര വിമാന സർവീസ് ഈ മാസം 17ന് പുലർച്ചെ പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുക.
ഇന്ത്യ ഉൾപ്പെടെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കു ഈ ഘട്ടത്തിൽ സേവനമുണ്ടാകില്ലെന്നു േനരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ട് ഡോസ് വാക്സീൻ എടുത്ത സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി ലഭിക്കും. ആദ്യ ഡോസ് വാക്സീനെടുത്ത് 14 ദിവസം പിന്നിട്ടവരെയും കോവിഡ് പിടിപെട്ട് 6 മാസം കഴിഞ്ഞവരെയും
പരിഗണിക്കും. യാത്രയ്ക്കു മുൻപ് ഇൻഷൂറൻസ് പോളിസി എടുത്ത 18 വയസ്സിനു താഴെയുള്ളവർക്കും യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക