ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപമാനിച്ചുകൊണ്ടുള്ള കമന്റ് ചൂണ്ടിക്കാട്ടി നടൻ വിനായകൻ. വിനായകന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെയാണ് കെ കെ ശൈലജയ്ക്കെതിരെ മോശം കമന്റ് വന്നത്. നടൻ അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു വിനായകൻ പ്രയാഗ മാർട്ടിൻ, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അതിന് താഴെയാണ് കെ കെ ശൈലജയ്ക്കെതിരെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്. മഹാദേവ് വിനായക് എന്ന ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു കമന്റ്. വിനായകൻ ഉടനെ തന്നെ പ്രസ്തുത കമന്റ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
നിരവധിപേരാണ് ഈ കമന്റിനെതിരെ വിനായകന്റെ ഫേസ്ബുക്ക് പേജിൽ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ആളുകൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക