ട്രാന്‍സ്ജെന്‍ഡറായുള്ള യാത്രയില്‍ ഒരു വ്യക്തി നേരിടുന്ന ഏറ്റവും പ്രധാന കടമ്പയാണ് വോയ്സ് ചേഞ്ച് സര്‍ജറി. വോയ്സ് സർജറി വിജയകരമായി പൂർത്തിയാക്കിയ ശേഷം സോഷ്യൽ മീഡിയയിലെ
പ്രിയപ്പെട്ടവരെ അഭിമുഖീകരിച്ച് ട്രാൻസ് ജെൻഡർ സീമ വിനീത് എത്തിയിരുന്നു.
വോയ്സ് സർജറിയുടെ വേദനകൾ തന്നെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് പറയുകയാണ് സീമ പുതിയ വിഡിയോയിലൂടെ. ഇപ്പോഴും സംസാരിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്ന് സീമ പറയുന്നു.
‘ശ്വാസം എടുക്കുമ്പോഴൊക്കെ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. പല കടുകട്ടിയുള്ള വാക്കുകളും ഉച്ചരിക്കുമ്പോൾ കാറ്റുമാത്രമേ വരാറുള്ളു. പല അക്ഷരങ്ങളും ഉച്ചരിക്കുന്നത് തന്നെ ശ്രമകരമാണ്. വോയ്സ് തെറപ്പിയിലൂടെ അതെല്ലാം മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.’– സീമ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക