ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ(61) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ അറസ്റ്റിലായ രാജേന്ദ്ര നികൽെജ എന്ന ഛോട്ടാ രാജൻ ഡൽഹിയിലെ അതീവ സുരക്ഷയുള്ള തിഹാർ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.
കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ. മുംബൈയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടർന്ന് ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക