പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും തമിഴ് നടൻ പ്രകാശ് രാജ്. കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനാണ് പ്രകാശ് രാജിന്റെ പ്രശംസ. കേരളത്തിൽ തുടർഭരണം ഉറപ്പിച്ചപ്പോഴും ആശംസകളുമായി നടൻ എത്തിയിരുന്നു. പിണറായി വിജയനും കേരളത്തിലെ ജനങ്ങൾക്കും ആശംസകൾ അറിയിക്കുകയായിരുന്നു പ്രകാശ് രാജ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് അടച്ചിടൽ പ്രഖ്യാപിക്കുകയാണെന്നും ഈ സാഹചര്യത്തിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് പ്രകാശ് രാജ് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. ‘ഒരുപാട് പേര്‍ക്ക് പ്രചോദനം, ഉത്തരവാദിത്തമുള്ള ഭരണം’ എന്നാണ് പ്രകാശ് രാജ് തന്റെ ട്വിറ്റിലൂടെ കുറിച്ചത്. മുഖ്യമന്ത്രിയുടെ ട്വീറ്റ് റീഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക