തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിൽ അടിയന്തര യാത്രയ്ക്കുള്ള ഇ പാസ് നൽകുന്ന കേരള പോലീസിൻറെ വെബ്സൈറ്റിൻറെ പ്രവർത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്സൈറ്റിൻറെ ലിങ്ക്.
പാസ് ലഭിക്കാൻ യാത്രക്കാർ പേര്, മേൽവിലാസം, വാഹനത്തിൻറെ നമ്ബർ, സഹയാത്രികൻറെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈൽ ഫോൺ നമ്ബർ, ഐഡൻറിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കണം. ഈ വിവരങ്ങൾ പോലീസ് കൺട്രോൾ സെൻററിൽ പരിശോധിച്ചശേഷമേ യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുകയുള്ളു.
അപേക്ഷകർക്ക് അപേക്ഷയുടെ വിവരങ്ങൾ വെബ്സൈറ്റിൽ നിന്നും മൊബൈൽ ഫോൺ നമ്ബർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാം. അനുമതി ലഭിച്ച പാസ് ഡൗൺലോഡ് ചെയ്യുകയോ സ്ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാം. യാത്ര ചെയ്യുമ്ബോൾ പാസിനൊപ്പം തിരിച്ചറിയൽ കാർഡും കൈവശം കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക