തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണിത്. 72 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിലാണ് ഇവയിൽ 19 എണ്ണവും എറണാകുളം ജില്ലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ലോക്ഡൗൺ എമർജൻസി ലോക്ഡൗണാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തും കൊച്ചിയിലുമുളള പൊലീസുകാർക്ക് സിഎഫ്എൽടിസി സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്സിൻ എത്തിയിട്ടുണ്ട്. 18നും 45നുമിടയിലുളളവർക്ക് മുൻഗണന പ്രകാരം വാക്സിൻ നൽകും. ഗുരുതര രോഗബാധയുളളവർക്കാണ് പ്രഥമ പരിഗണന. മാദ്ധ്യമ പ്രവർത്തകർക്കും ഇതിനൊപ്പം വാക്സിൻ നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക