ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനമാണ് ലൈംഗിക ജീവിതം. ലൈംഗിക തകരാറുകള്‍, ലൈംഗിക വിരക്തി എന്നിവ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
1. പെർസിസ്റ്റന്റ് ജനീഷ്യൽ എറൗസൽ ഡിസോഡർ (പിജിഎഡി) അഥവാ നിരന്തരമായി ലൈംഗികോത്തേജനം- പ്രകോപനം ഒന്നും ഇല്ലെങ്കിലും നിരന്തരമായി ലൈംഗികോത്തേജനം അനുഭവപ്പെടുന്ന അവസ്ഥയാണിത്. ലൈംഗികാഗ്രഹം ഇല്ലാത്ത അവസരങ്ങളിൽ പോലും ജനനേന്ദ്രിയം അനാവശ്യമായി വികസിക്കുന്ന അവസ്ഥയാണിത്.
2. പ്രിയപിസം – ലൈംഗികവികാരത്തില്‍ ഉദ്ധരിച്ച ലിംഗം വികസിച്ച് തന്നെ നിൽക്കുന്ന അവസ്ഥയാണിത്. മണിക്കൂറോളം വരെ ഈ അവസ്ഥ തുടരാം. ലൈംഗികവികാരത്തില്‍ ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തം തിരികെ പോകാതെ നിൽക്കുന്ന ഇതിന് കാരണം. ലിംഗത്തിലെ രക്തക്കുഴലുകൾക്കു തകരാറുണ്ടാകാൻ പോലും ഇതു കാരണമാകും.
3. സെക്സോമിനിയ- ഉറക്കത്തിനിടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കമുണര്‍ന്ന ശേഷം അതേക്കുറിച്ച് ഓര്‍മയില്ലാതിരിക്കുകയും ചെയ്യുന്ന രോഗമാണ് സെക്സോമിനിയ.
4. കൊയിറ്റല് സെഫാല്‍ജിയ – സെക്സിനിടയില്‍ പെട്ടെന്ന് കഠിനമായ തലവേദന തോന്നുന്ന അവസ്ഥയാണിത്. രതിമൂര്‍ച്ഛയ്ക്ക് തൊട്ടു മുന്‍പോ പിൻപോ ആണ് ഇത് ഉണ്ടാകുക. ഇത് മണിക്കൂറുകള്‍ തുടരാം. ഒപ്പം ഛര്‍ദിയും ഉണ്ടാകാം.
5. പാരാഫിലിയ (paraphilia)-ലൈംഗികതയുമായി ബന്ധമില്ലാത്ത ശരീരഭാഗങ്ങൾ, അടിവസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവ ലൈംഗികാർഷണത്തിന്റെയും ഭാവനകളുടെയും കേന്ദ്രമായി മാറുന്ന വൈചിത്ര്യമാണ് ഇത്.
6. ഡിഫാലിയ അഥവാ ഇരട്ട ലിംഗമുള്ള അവസ്ഥ (Penile Duplication)- ഗര്‍ഭാവസ്ഥയില്‍തന്നെ സംഭവിക്കുന്ന ഒരു തകരാര്‍ ആണിത്. ഇത്തരക്കാരിൽ ഒരു ലിംഗം ചെറുതായിരിക്കും. എന്നാല്‍ ഉദ്ധാരണം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക