കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങളാകട്ടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശനാനുമതി നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാല് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. ഉത്തരവ് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഈ ലോക്ഡൗൺ എമർജൻസി ലോക്ഡൗൺ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
നേരത്തെയും മറ്റ് രാജ്യങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരുകയാണ്. ഇപ്പോൾ നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലൂടെ യുഎഇയിലെത്താനിരിക്കുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കും ഈ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക