അമ്മമാർക്ക് മക്കൾ ഒരുക്കുന്ന സർപ്രൈസ് എപ്പോഴും സ്പെഷലാണ്. മകൻ സായി തനിക്കായി മദേഴ്സ് ഡേയിൽ ഒരുക്കിയ സർപ്രൈസ് പങ്കുവയ്ക്കുകയാണ് നടി നവ്യ നായർ.
അമ്മേ, ഓടി വാ എന്ന് കതകിൽ മുട്ടി വിളിക്കുന്ന മകന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ നവ്യ കണ്ടത് മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് വിരുന്ന്. “എന്റെ ജാൻ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു, നിന്നെ എന്റെ ജീവിതത്തിൽ ലഭിച്ചത് അനുഗ്രഹമാണ്,” എന്നാണ് നവ്യ കുറിക്കുന്നത്.
മദേഴ്സ് ഡേ പോലെ ആൺകുട്ടികൾക്കായി ഒരു ദിവസമില്ലാത്തതിന് ദൈവത്തിന് നന്ദിയെന്നും നവ്യ കുറിക്കുന്നു. ഇത്തരം സർപ്രൈസുകൾ അവൻ തിരിച്ചും പ്രതീക്ഷിക്കുമല്ലോ, ഇത്തരത്തിലുള്ള ദിവസങ്ങൾ ഓർത്തുവയ്ക്കുന്നതിൽ താൻ വളരെ പിറകിലാണെന്നും നവ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക