കൊവിഡ് :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ 60 ലക്ഷം രൂപയുടെ പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായാണ് 60 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ ഐസി യു കിടക്കകൾ ,അനുബന്ധ ഉപകരണങ്ങൾ,രോഗികൾക്കാവശ്യമായ മരുന്നുകൾ
തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭ്യമാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.ബിപിസിഎല്ലിന്റെ സഹായത്തോടെ ജില്ലാ
ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കും .ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക