ഭരണത്തിലേറിയ ദിവസം തന്നെ കയ്യടികൾ നേടി ശ്രദ്ധേയമാകുകയാണ് തമിഴകം. പുതിയ മാറ്റത്തിന്റെ പാതകൾ വരച്ചിടാനൊരുങ്ങുകയാണ് എം.കെ സ്റ്റാലിനെന്ന തമിഴ് മക്കളുടെ പുതിയ മുഖ്യമന്ത്രി. ഭരണത്തിലേറിയ നാൾ തന്നെ വേറിട്ട പ്രഖ്യാപനങ്ങൾ നടത്തിയാണ് സ്റ്റാലിൻ ശ്രദ്ധ നേടിയത്. പാർട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും പൊതുജനത്തെ മാനിക്കണമെന്നും സ്റ്റാലിൻ തന്റെ മന്ത്രി സഭയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ; മാർഗരേഖ പാലിക്കുന്നുവെന്ന് ഇൻസിഡൻ്റ് കമാന്റർമാർ ഉറപ്പാക്കണം
പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്നാണ് നമ്മൾ അധികാരത്തിലെത്തിയിരിക്കുന്നത്. പുറത്ത് അവസരത്തിനായി നിരവധിപേരാണ് കാത്ത് നിൽക്കുന്നത്. അതിനാൽ തന്നെ നമ്മൾ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക എന്നതാണ് നമ്മുടെ കടമ. വികസനമാണ് നമ്മുടെ പ്രധാന ലക്ഷ്യം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ അത്രയും സൂക്ഷിച്ച് വേണം. എം.കെ സ്റ്റാലിൻ പറഞ്ഞു. മാത്രമല്ല, പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന നടപടി ആരിൽ നിന്നുണ്ടായാലും പിന്നീടവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി സഭയിൽ നിന്ന് അവർ ഉടനടി പുറത്തുപോകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക