തെരുവിൽ കഴിയുന്നവർക്കും കൈത്താങ്ങായി കണ്ണൂർ കോർപറേഷൻ. ജില്ലയിലെ നഗരങ്ങളിൽ തെരുവിൽ കഴിയുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിച്ചിരിക്കുകയാണ് കോർപറേഷൻ. ഈ കോവിഡ് കാലത്ത് പോലും പ്രായമായവരുൾപ്പെടെ നിരവധി പേരാണ് കണ്ണൂർ നഗരത്തിന്റെ തെരുവുകളിൽ കഴിയുന്നത്. ഇവരിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരുമുണ്ട്. കോവിഡ് വാക്സിനേഷൻ പട്ടികയിൽ ഇതുവരെയും ഇവർ ഇടംപിടിച്ചിട്ടില്ല.
വയനാട്ടിലെ ആദിവാസി കോളനികളില്‍ കോവിഡ് പടരുന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
ഇപ്പോൾ ഇവരെ കോവിഡ് പരിശോധന നടത്തി പുനരധിവസിപ്പിക്കുകയാണ് കണ്ണൂര്‍ കോര്പ്പറേഷന്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലും വലിയ വെല്ലുവിളിയാകുന്ന രീതിയാകുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് കണ്ണൂർ കോർപറേഷന്റെ നടപടി.
പെരുന്നാള്‍ : ആഘോഷം വീടുകളില്‍ മാത്രം, ഹോം ഡെലിവറിക്ക് വിപുലമായ ക്രമീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക