കണ്ണൂർ :കൊവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാന്‍ സപ്ലൈകോയും ഒരുങ്ങി. ആവശ്യസാധങ്ങൾ ഇനി ഒറ്റ ഫോൺ വിളിയിൽ വീട്ടുമുറ്റത്തെത്തും. കുടുംബശ്രീയുമായി കൈകോര്‍ത്തു കൊണ്ടാണ് സപ്ലൈകോ ഡോര്‍ ഡെലിവറി സംവിധാനം ജില്ലയില്‍ ആരംഭിക്കുന്നത്. സപ്ലൈകോ വഴി ആളുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന എല്ലാ സാധനങ്ങളും വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം.
ഫോൺ വഴിയോ വാട്സ്ആപ്പ് വഴിയോ ഓര്‍ഡര്‍ ചെയ്താല്‍ കുടുംബശ്രീ പ്രവര്‍ത്തര്‍ അത് വീടുകളില്‍ എത്തിക്കും. നിലവില്‍ സബ്സിഡിയുള്ള സാധനങ്ങള്‍ക്ക് ഹോം
ഡെലിവറി ലഭ്യമല്ല. എന്നാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞനിരക്കിലാണ് സാധനങ്ങള്‍ ഉപഭോക്താക്കൾക്ക് നല്‍കുക.
ഉച്ച വരെയാണ് സാധനങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാണ്. വിതരണം നടത്തുക . ലോക്ക്ഡൗണ്‍ കാലത്ത് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത് ആളുകള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക