ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഹസി ചെന്നൈയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു.
ഐപിഎൽ ടീം താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളുമൊക്കെ അവരവരുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയയിൽ യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ ഓസീസ് താരങ്ങൾ താത്കാലികമായി മാൽദീവ്സിൽ കഴിയുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ ഇനി മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് മാത്രമാണ് ബാക്കിയുള്ളത്. ഫ്ലെമിങ് നാളെ ഇന്ത്യ വിടും. ഒരു തവണ കൂടി കൊവിഡ് നെഗറ്റീവായാൽ ഹസിയും മാൽദീവ്സിലേക്ക് പോകും.കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക