രാജ്യത്ത് വീണ്ടും ഇന്ധനവില വർധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവിലയിൽ വർധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോൾ-ഡീസൽ വിലയും ദിനംപ്രതി വർധിക്കുന്നത്.
കൊച്ചിയിൽ ഇന്ന് പെട്രോൾ വില 92.44 രൂപയും ഡീസൽ വില 87.42 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 94.32, 89.18 എന്നിങ്ങനെയാണ് വില. ഈ മാസം എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്. കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ അടച്ചിടൽ അടക്കമുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക