തീവ്ര രോഗബാധിത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. രോഗബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ്.
രോഗ വ്യാപനം തീവ്രമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക് ഡൗണിന്റെ മാര്‍ഗരേഖ നാളെ പുറത്തിറക്കും.
ട്രിപ്പിൾ ലോക് ഡൗൺ നിലവിൽ വരുന്ന നാല് ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങളുണ്ടാകും. കടകൾ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാകും തുറക്കാൻ അനുമതി. പുറത്തിറങ്ങാൻ ഏറ്റവും അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാകും അനുമതി. നിർമ്മാണമേഖലയിൽ ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നൽകിയ അനുമതി ഉണ്ടാക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക