സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്രോണിക് ബാച്ചിലറിൽ മുകേഷിന്റെ നായികയായി ഭാവനയും മമ്മൂട്ടിയുടെ നായികയായി രംഭയും അഭിനയിച്ചു. ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി മാറി. എന്നാല്‍ ക്രോണിക് ബാച്ചിലറിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്ന ഒരു താരമാണ് നമിത.
ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്ന രംഭയുടെ വേഷം തന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടതോര്‍ത്ത് ഇന്നും വിഷമമുണ്ടെന്നാണ് നമിത ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
‘ ക്രോണിക് ബാച്ചിലറില്‍ രംഭ അവതരിപ്പിച്ച വേഷം ചെയ്യാന്‍ സിദ്ദിഖ് സര് എന്നെ അന്വേഷിച്ചിരുന്നു. ആ സമയത്ത് എനിക്ക് മാനേജരും മറ്റും ഉണ്ടായിരുന്നില്ല. ആ സിനിമ തമിഴില്‍ വന്നപ്പോള്‍ രംഭയുടെ വേഷം ഞാനാണ് ചെയ്തത്. മലയാളം ക്രോണിക് ബാച്ചിലര്‍ നഷ്ടപ്പെട്ടതില്‍ ഇപ്പോഴും ദു:ഖമുണ്ട്. ഒരു പക്ഷേ അന്ന് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമായിരുന്നു. നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രം കൂടിയാണ്,’ നമിത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക